1) ഉഖ്ബത്ത്(റ) പറയുന്നു: നബി(സ) തന്റെ അനുയായികള്‍ക്കിടയില്‍ ഭാഗിച്ചുകൊടുക്കുവാന്‍ അദ്ദേഹത്തിന്റെ പക്കല്‍ കുറെ ആടുകളെ ഏല്‍പ്പിച്ചു. എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞപ്പോള്‍ ഒരാട്ടിന്‍കുട്ടി ബാക്കി വന്നു. ഈ വിവരം അദ്ദേഹം നബി(സ)യെ ധരിപ്പിച്ചു. നീതന്നെ അതിനെ ബലിയറുക്കുക എന്ന് നബി(സ) അരുളി. (ബുഖാരി. 3. 38. 497)
2) കഅ്ബ്(റ) പറയുന്നു: സല്‍അ എന്ന സ്ഥലത്ത് മേഞ്ഞുകൊണ്ടിരുന്ന കുറെ ആടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരാട് ചാവാന്‍ പോകുന്നത് ഒരു പെണ്‍കുട്ടി കണ്ടു. അവള്‍ ഒരു കല്ല് പൊട്ടിച്ച് അതു കൊണ്ട് ആടിനെ അറുത്തു. അന്നേരം നിങ്ങളതു തിന്നരുത്. ഇതിനെക്കുറിച്ച് നബി(സ)യോട് ഞാന്‍ ചോദിക്കട്ടെ എന്ന് കഅബ്(റ) പറഞ്ഞു. അല്ലെങ്കില്‍ ഈ വിഷയത്തെക്കുറിച്ച് ചോദിക്കുവാന്‍ ഒരാളെ അയച്ചു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതു തിന്നുകൊള്ളാന്‍ നബി(സ) കല്‍പിച്ചു. (ബുഖാരി. 3. 38. 500)
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു മനുഷ്യന് ഒരു ഒട്ടകത്തെ നല്‍കുവാന്‍ ഉണ്ടായിരുന്നു. അത് ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ നബി(സ)യുടെ അടുത്തുവന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നിങ്ങള്‍ അദ്ദേഹത്തിന് അതിനെ നല്‍കുവീന്‍. അവര്‍ നബി(സ) കടം വാങ്ങിയതു പോലെയുള്ള ഒട്ടകത്തെ അന്വേഷിച്ചു. എന്നാല്‍ അതിനേക്കാള്‍ ഉത്തമമായതാണ് അവര്‍ കണ്ടെത്തിയത്. നബി(സ) പറഞ്ഞു. നിങ്ങള്‍ അതു അദ്ദേഹത്തിന് നല്‍കുവീന്‍. അദ്ദേഹം പറഞ്ഞു: താങ്കള്‍ എനിക്ക് പൂര്‍ത്തിയാക്കിതന്നു. താങ്കള്‍ക്ക് അല്ലാഹു പൂര്‍ത്തിയാക്കി തരട്ടെ. നബി(സ) അരുളി: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ കടം നന്നായി വീട്ടുന്നവനാണ്. (ബുഖാരി. 3. 38. 501)
4) സഹ്ല്(റ) നിവേദനം: ഒരു സ്ത്രീ നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു. പ്രവാചകരേ! തീര്‍ച്ചയായും എന്റെ ശരീരത്തെ ഞാന്‍ നിങ്ങള്‍ക്ക് ദാനം നല്‍കിയിരിക്കുന്നു. അപ്പോള്‍ ഒരു മനുഷ്യന്‍ പറഞ്ഞു: അവളെ എനിക്ക് വിവാഹം ചെയ്തു തരിക. നബി(സ) പറഞ്ഞു: ഖുര്‍ആനില്‍ നിന്ന് നിന്റെ കൂടെയുള്ളതിന് നിനക്കവളെ ഞാന്‍ വിവാഹം ചെയ്തു തന്നിരിക്കുന്നു. (ബുഖാരി. 3. 38. 505)
5) അബൂസഈദ്(റ) നിവേദനം: ബിലാല്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്തു ബര്‍നി ഇനത്തില്‍പ്പെട്ട കുറച്ചു ഈത്തപ്പഴം കൊണ്ടവന്നു. ഇതെവിടെ നിന്ന് കിട്ടി? നബി(സ) ചോദിച്ചു: എന്റെയടുക്കല്‍ കേടുവന്ന കുറച്ച് ഈത്തപ്പഴമുണ്ടായിരുന്നു. അതു രണ്ടു സ്വാഅ് കൊടുത്തു നബി(സ)ക്ക് വേണ്ടി ഒരു സ്വാഅ് പകരം വാങ്ങിയെന്ന് ബിലാല്‍(റ) മറുപടി പറഞ്ഞു. നബി(സ) ആ സന്ദര്‍ഭത്തില്‍ പറഞ്ഞു: മോശം! മോശം! തനിപ്പലിശ, തനിപ്പലിശ. മേലില്‍ അങ്ങനെ ചെയ്യരുത്. നീ നല്ലത് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ താഴ്ന്ന ഇനം കിട്ടുന്ന വിലക്ക് വിറ്റിട്ട് അതുകൊണ്ട് ഇതു വിലക്ക് വാങ്ങുക. (ബുഖാരി. 3. 38. 506)
6) അംറ്(റ) നിവേദനം: ഉമര്‍(റ)ന്റെ ധര്‍മ്മത്തെക്കുറിച്ച് നബി(സ) പറഞ്ഞു: അതിനെ സംരക്ഷിക്കുന്നവന് ഭക്ഷിക്കുന്നതിനും തന്റെ സ്നേഹിതനെ ഭക്ഷിപ്പിക്കുന്നതിനും വിരോധമില്ല. ധനം സ്വരൂപിക്കുക എന്ന ചിന്തയില്ലാതെ. ഉമര്‍(റ)ന്റെ ധര്‍മ്മം ഏറ്റെടുത്തിരുന്നത് ഇബ്നു ഉമര്‍(റ) ആയിരുന്നു. മക്കയില്‍ അദ്ദേഹം ചെല്ലുന്ന സന്ദര്‍ഭത്തില്‍ താമസിക്കാറുള്ളവര്‍ക്ക് അതില്‍ നിന്ന് ദാനം നല്‍കാറുണ്ട്. (ബുഖാരി. 23133. 38. 507)
7) അബ്ദുല്ല(റ)യും അബൂഹുറൈറ(റ)യും നിവേദനം: നബി(സ) അരുളി: ഉനൈസ്! നീ ഇന്ന സ്ത്രീയുടെ അടുത്തു ചെല്ലുക. അവള്‍ കുറ്റം അംഗീകരിച്ചാല്‍ അവളെ നീ കല്ലെറിയുക. (ബുഖാരി. 3. 38. 508)
8) ഉഖ്ബത്ത്(റ) നിവേദനം: നുഐമാനേയോ അല്ലെങ്കില്‍ അയാളുടെ മകനേയോ മദ്യം കഴിച്ച നിലക്ക് നബി(സ)യുടെ മുമ്പില്‍ ഹാജരാക്കി. അപ്പോള്‍ വീട്ടിലുണ്ടായിരുന്നവരോട് അയാളെ അടിക്കാന്‍ നബി(സ) കല്‍പ്പിച്ചു. ഉഖ്ബ(റ) പറയുന്നു: അയാളെ അടിച്ച കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അയാളെ ഞങ്ങള്‍ ചെരിപ്പുകൊണ്ടും ഈത്തപ്പനപ്പട്ടകള്‍ കൊണ്ടും അടിച്ചു. (ബുഖാരി. 3. 38. 509)

0 comments:
Post a Comment