1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മൂന്നു പള്ളികളിലേക്കല്ലാതെ(പുണ്യയാത്ര) ചെയ്യേണ്ടതില്ല. കഅ്ബ, നബി(സ)യുടെ മദീനത്തെ പള്ളി, ബൈത്തുല്‍ മുഖദ്ദസ് പള്ളി. (ബുഖാരി. 2. 21. 281)
2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ ഈ പള്ളിയില്‍ വെച്ചുള്ള ഒരു നമസ്കാരം ഈ പള്ളി ഒഴിച്ചുള്ള മറ്റൊരു പള്ളിയില്‍ വെച്ച് നമസ്കരിക്കുന്ന ആയിരം നമസ്കാരത്തേക്കാള്‍ പുണ്യമുള്ളതാണ്. എന്നാല്‍ കഅ്ബ: അതില്‍പ്പെടുകയില്ല. (ബുഖാരി. 2. 21. 282)
3) ഇബ്നു ഉമര്‍(റ) നിവേദനം: അദ്ദേഹം രണ്ടു ദിവസങ്ങളില്‍ മാത്രമെ ളുഹാ സമയത്ത് നമസ്കരിക്കാറുണ്ടായിരുന്നുള്ളൂ. മക്കായില്‍ പ്രവേശിക്കുന്ന ദിവസം. നിശ്ചയം. മക്കയില്‍ ളുഹാ സമയത്താണ് അദ്ദേഹം പ്രവേശിക്കാറുണ്ടായിരുന്നത്. എന്നിട്ട് അദ്ദേഹം തവാഫ് ചെയ്യും. ശേഷം മഖാമു ഇബ്രാഹീമിന്റെ പിന്നില്‍ നിന്ന് രണ്ടു റക്അത്തു സുന്നത്ത് നമസ്കരിക്കും. മസ്ജിദുഖുബായില്‍ ചെല്ലുന്ന ദിവസം അവിടെ എല്ലാ ശനിയാഴ്ചയും അദ്ദേഹം ചെല്ലാറുണ്ടായിരുന്നു - ആ പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സുന്നത്തു നമസ്കരിക്കാതെ പുറത്ത് വരുന്നതിനെ അദ്ദേഹം വെറുത്തിരുന്നു. നബി(സ) വാഹനത്തില്‍ കയറിയിട്ടും നടന്നുപോയും ആ പള്ളി സന്ദര്‍ശിക്കാറുണ്ടെന്ന് ഇബ്നു ഉമര്‍(റ) പറയാറുണ്ട്. നിവേദകന്‍ പറയുന്നു: ഇബ്നു ഉമര്‍(റ) പറയാറുണ്ട്. എന്റെ സ്നേഹിതന്മാര്‍ പ്രവര്‍ത്തിക്കുന്നത് കണ്ടതനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയോ പകലോ ഏത് നിമിഷത്തില്‍ നമസ്കരിക്കുന്ന ഒരാളെയും ഞാന്‍ തടയുകയില്ല. സൂര്യന്‍ ഉദിച്ചു വരുമ്പോഴും അസ്തമിച്ചുകൊണ്ടിരിക്കുമ്പോഴും നമസ്കരിക്കല്‍ ഒഴികെ. (അവനെ തടയുക തന്നെ വേണം) (ബുഖാരി. 2. 21. 283)
4) അബ്ദുല്ലാഹിബ്നു സൈദ്(റ) നിവേദനം:നബി(സ) അരുളി: എന്റെ വീട്ടിനും എന്റെ മിമ്പറിനും ഇടക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ ഉദ്യാനങ്ങളിലൊന്നാണ്. (ബുഖാരി. 2. 21. 286)
5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ വീട്ടിനും എന്റെ മിമ്പറിനും ഇടക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ തോട്ടങ്ങളില്‍ ഒരു തോട്ടമാണ്. എന്റെ മിമ്പര്‍ എന്റെ ഹൌളിന്മേലാണ് നിലകൊള്ളുന്നത്. (ബുഖാരി. 2. 21. 287)
6) അബൂസഈദ്(റ) നിവേദനം: നാല് സംഗതികള്‍ അദ്ദേഹം നബി(സ) യില്‍ നിന്ന് ഉദ്ധരിച്ചത് എന്നെ(നിവേദകനായ ഖസ്അ:യെ)അല്‍ഭുതപ്പെടുത്തുകയുണ്ടായി. അവിടുന്ന് പറഞ്ഞു: ഒരു സ്ത്രീ ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു പുരുഷനോ ഇല്ലാതെ രണ്ട് ദിവസത്തെ യാത്രചെയ്യുവാന്‍ പാടില്ല. ബലിപെരുന്നാള്‍ ദിവസവും ചെറിയ പെരുന്നാള്‍ ദിവസവും നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല. സുബ്ഹ് നമസ്കാരത്തിനുശേഷം സൂര്യന്‍ ഉദിക്കുന്നതുവരേയും അസര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരേയും നമസ്കരിക്കുവാന്‍ പാടില്ല. പുണ്യയാത്ര മൂന്ന് പള്ളികളിലേക്കല്ലാതെ പാടില്ല. കഅ്ബ, മസ്ജിദുല്‍ അഖ്സ്വാ, എന്റെ പള്ളി. (ബുഖാരി. 2. 21. 288)

0 comments:
Post a Comment