Wednesday, March 17, 2010

ഭയം




1) ഇബ്നുഉമര്‍(റ) നിവേദനം: നജ്ദിന്റെ ഭാഗത്ത് പോയിട്ട് ഞാന്‍ തിരുമേനി(സ) യോടൊപ്പം യുദ്ധം ചെയ്തു. അന്നേരം ഞങ്ങള്‍ ശത്രുക്കളെ അഭിമുഖീകരിക്കുകയും അവര്‍ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ അണിനിരക്കുകയും ചെയ്തു. ആ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുവാന്‍ തിരുമേനി(സ) എഴുന്നേറ്റുനിന്നു. അന്നേരം ഞങ്ങളില്‍ ഒരു വിഭാഗം ശത്രുവിനെ അഭിമുഖീകരിച്ചുകൊണ്ട് നില കൊള്ളുകയും ചെയ്തു. അങ്ങനെ തിരുമേനി(സ) യോടൊപ്പം നമസ്കരിച്ച വിഭാഗക്കാരോടുകൂടി, തിരുമേനി(സ) റുകൂഉം രണ്ടു സുജൂദും ചെയ്തു. എന്നിട്ട് നമസ്കാരത്തില്‍ പങ്കെടുക്കാതെ ശത്രുവിനെ അഭിമുഖീകരിച്ചുകൊണ്ടു നിന്ന ആ വിഭാഗക്കാര്‍ നില്‍ക്കുന്ന സ്ഥാനത്തേക്ക് ഇവര്‍ പിന്മാറി. ഉടനെ അവര്‍ അവിടം വിട്ടിട്ട് തിരുമേനി(സ) യോടൊപ്പം നമസ്കാരത്തില്‍ ചേര്‍ന്നു. അവരോട് കൂടി തിരുമേനി(സ) ഒരു റുകൂഅ് ചെയ്തു. രണ്ടു സുജൂദും. അനന്തരം തിരുമേനി(സ) സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന് വിരമിച്ചു. പിന്നീട് രണ്ടു വിഭാഗക്കാരില്‍ ഓരോ വിഭാഗവും ഒരു റുകൂഉം രണ്ടു സുജൂദും സ്വന്തം നമസ്കരിച്ചിട്ട് നമസ്കാരം പൂര്‍ത്തിയാക്കി. (ബുഖാരി. 2. 14. 64)

2) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കുവാന്‍ നിന്നു. ജനങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ നമസ്കരിക്കുവാന്‍ വേണ്ടി എഴുന്നേറ്റു നിന്നു. നബി(സ) തക്ബീര്‍ ചൊല്ലിയപ്പോള്‍ അവരും തക്ബീര്‍ ചൊല്ലി. റുകൂഉം സുജൂദും ചെയ്തപ്പോള്‍ ജനങ്ങളും അവ തിരുമേനി(സ)യുടെ കൂടെ നിര്‍വ്വഹിച്ചു. അനന്തരം രണ്ടാം റക്അത്തിലേക്ക് നബി(സ) എഴുന്നേറ്റു. അപ്പോള്‍ ഒരു റക്അത്തു നമസ്കരിച്ചവര്‍ എഴുന്നേറ്റ് അവരുടെ സഹോദരന്മാര്‍ക്ക് വേണ്ടി കാവല്‍നിന്നു. ശേഷം മറ്റൊരു വിഭാഗം വന്നു നബി(സ)യുടെ കൂടെ റുകൂഉം സുജൂദും ചെയ്തു. എല്ലാവരും നമസ്കരിക്കുകയും ചിലര്‍ ചിലര്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്തു. (ബുഖാരി. 2. 14. 66)

0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)