Tuesday, January 5, 2010

ചികിത്സ




1) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ഔഷധമില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. (ബുഖാരി. 7. 71. 582)

2) മുഅബ്ബദിന്റെ പുത്രി റുബ്ബീഅ്(റ) പറയുന്നു; ഞങ്ങള്‍ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങള്‍ ജനങ്ങളെ ചികിത്സിക്കും. അവര്‍ക്ക് വേല ചെയ്തുകൊടുക്കും. വധിക്കപ്പെട്ടവരെ യുദ്ധക്കളത്തില്‍ നിന്ന് നീക്കും. മുറിവ് പറ്റിയവരെയും. മദീനയിലേക്ക്. (ബുഖാരി. 7. 71. 583)

3) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)അരുളി: രോഗശമനം മൂന്ന് സംഗതികളില്‍ ഉണ്ട്. തേന്‍ കുടിക്കുക, കൊമ്പ് വെയ്ക്കുക, ചൂടുവെക്കുക എന്നിവയാണവ. എന്റെ അനുയായികളോട് ചൂട് വെക്കരുതെന്ന് ഞാനിതാനിര്‍ദ്ദേശിക്കുന്നു. (ബുഖാരി. 7. 71. 584)

4) അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ നബി(സ)യോട് പറഞ്ഞു: എന്റെ സഹോദരന്റെ വയറിന്ന് സുഖമില്ല. നബി(സ)അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക ആ മനുഷ്യന്‍ രണ്ടാമതും നബി(സ)യുടെ അടുത്തുവന്നു ആവലാതിപ്പെട്ടു. നബി(സ) അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക. മൂന്നാമതും വന്നു. അപ്പോഴും നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുകയെന്ന് നബി(സ) അരുളി: വീണ്ടും അയാള്‍ വന്നുപറഞ്ഞു; ഞാനിങ്ങനെ ചെയ്തിട്ടും സുഖം കാണുന്നില്ല. നബി(സ) അരുളി: അല്ലാഹു പറഞ്ഞത് സത്യം തന്നെ. നിന്റെ സഹോദരന്റെ വയറ് കളവാക്കി നീ തേന്‍ തന്നെ കുടിപ്പിക്കുക. അദ്ദേഹത്തിന് വീണ്ടും തേന്‍ കൊടുത്തപ്പോള്‍ രോഗം സുഖപ്പെട്ടു. (ബുഖാരി. 7. 71. 588)

5) ഖാലിദ്(റ) പറയുന്നു: ഞങ്ങള്‍ ഒരു യാത്രപുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഗാലിബ്(റ) ഉണ്ടായിരുന്നു. അദ്ദേഹം വഴിയില്‍ വെച്ച് രോഗിയായി. മദീനയില്‍ വന്ന സന്ദര്‍ഭത്തിലും അദ്ദേഹം രോഗിതന്നെയാണ്. ഇബ്നു അബീഅതീഖ്(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. നിങ്ങള്‍ ഈ കരിഞ്ചീരകം ഉപയോഗിക്കുക. അഞ്ചോ ഏഴോളണ്ണം എടുത്ത് പൊടിക്കുക. ശേഷം സൈത്തൂണ്‍ എണ്ണ ചേര്‍ത്ത് അദ്ദേഹത്തിന്റെ മൂക്കിലും ഇന്നഭാഗങ്ങളിലും ഒഴുക്കുക. തീര്‍ച്ചയായും ആയിശ(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) അരുളി: തീര്‍ച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുളള എല്ലാ രോഗങ്ങള്‍ക്കും ശമനൌഷധമാണ്. (ബുഖാരി. 7. 71. 591)

6) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) കൊമ്പ് വെയ്ക്കുകയും കൊമ്പ് വെച്ചവ്യക്തിക്ക് വേതനം നല്‍കുകയും ചെയ്തു. അവിടുന്ന് മൂക്കില്‍ മരുന്നു ഉറ്റിക്കുകയും ചെയ്യാറുണ്ട്. (ബുഖാരി. 7. 71. 595)

7) ഉമ്മുകൈസ്(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ ഈ ഈദുല്‍ഹിന്ദി (അകില്‍) ഉപയോഗിച്ചുകൊളളുക. അതിന് ഏഴ് തരം രോഗങ്ങള്‍ക്ക് ശമനമുണ്ട്. ഉദ്റത്തു (തൊണ്ടയിലുണ്ടാകുന്ന ഒരുതരം രോഗം) ന്നും ഇതുകൊണ്ട് മൂക്കില്‍ ഉറ്റിക്കാം. ദാത്തുല്‍ജമ്പി (പ്ളുരസി) ഇതുകുടിക്കാന്‍ കൊടുക്കുകയും ചെയ്യാം. (ബുഖാരി. 7. 71. 596)

8) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)അരുളി: പൂര്‍വ്വിക സമുദായങ്ങളെയെല്ലാം എന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഓരോനബിമാരും ഈരണ്ടു നബിമാരും ഓരോസംഘം അനുചരന്മാരോടുകൂടി നടന്നുകൊണ്ടിരിക്കുന്നു. ചില പ്രവാചകരന്മാരോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവസാനം ഒരു വലിയ സംഘം ആളുകള്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഞാന്‍ ചോദിച്ചു. ഈ സമുദായം ഏതാണ്? ഇതെന്റെ സമുദായമാണോ? ഇതു മൂസാ (അ)യും അദ്ദേഹത്തിന്റെ ജനതയുമാണെന്ന് എന്നോട് പറയപ്പെട്ടു. അപ്പോള്‍ ചക്രവാളം നിറയെ ഒരു ജനസമൂഹം നില്‍ക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കുക എന്ന് ചക്രവാളത്തിലേക്ക് ചൂണ്ടിക്കൊണ്ട് ത്തില്‍ പ്രവേശിക്കും. ഇത്രയുമരുളിയിട്ട് വിശദീകരിക്കാതെ നബി(സ) വീട്ടിനുളളിലേക്ക് പോയി. ജനങ്ങള്‍ അതിനെക്കുറിച്ചുളള ചര്‍ച്ചയില്‍ മുഴുകി. അവര്‍ പറഞ്ഞു: ഞങ്ങളാണു അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദൂതനെ പിന്‍തുടരുകയും ചെയ്തവര്‍. ഞങ്ങളാണ് ആ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരം അല്ലെങ്കില്‍ ഇസ്ളാമില്‍ ജനിച്ച ഞങ്ങളുടെ സന്തതികള്‍. നാം അജ്ഞാനകാലത്ത് ജനിച്ചവരാണല്ലോ. നബി(സ) പുറത്തുവന്ന് അരുളി: മന്ത്രിച്ചൂതാത്തവരും ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും (ഹോമം ഇടാത്തവരും) തങ്ങളുടെ രക്ഷിതാവില്‍ എല്ലാം അര്‍പ്പിക്കുന്നവരുമായിരിക്കും, വിചാരണ ചെയ്യാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആ എഴുപതിനായിരം. ഉക്കാശ(റ) ചോദിച്ചു: പ്രവാചകരേ! ഞാനാകൂട്ടത്തില്‍പെടുമോ? അതെയെന്ന് അവിടുന്ന് അരുളി. മറ്റൊരാള്‍ ചോദിച്ചു. ഞാന്‍ അവരില്‍പ്പെടുമോ? നബി(സ) അരുളി: ഉക്കാശ നിന്റെ മുമ്പില്‍ കടന്നുകഴിഞ്ഞു. (ബുഖാരി. 7. 71. 606)

9) അസ്മാഅ്(റ) നിവേദനം: പനി പിടിച്ച ഒരു സ്ത്രീയെ എന്റെയടുക്കല്‍ കൊണ്ടു വന്നാല്‍ ആദ്യം അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. എന്നിട്ട് തണുത്ത വെളളമെടുത്ത് അതു അവളുടെ മാറിടത്തിലൊഴിക്കും. പനിയെ വെളളം കൊണ്ട് തണുപ്പിക്കുവാന്‍ നബി(സ) ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് പറയുകയും ചെയ്യും. (ബുഖാരി. 7. 71. 620)

10) അനസ്(റ) നിവേദനം: നബി(സ) അരുളി: പ്ളേഗുകാരണമുളള മരണം എല്ലാ മുസ്ലീമിനും രക്തസാക്ഷിത്വമാണ്. (ബുഖാരി. 7. 71. 628)

11) സാബിതു(റ) പറയുന്നു: ഞാന്‍ അനസ്(റ)ന്റെ അടുത്ത് പ്രവേശിച്ച് എനിക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അനസ്(റ)പറഞ്ഞു: നബി(സ)യുടെ മന്ത്രം ഞാന്‍ നിനക്ക് മന്ത്രിക്കട്ടെയോ? അതെയെന്ന് ഞാന്‍ പ്രത്യുത്തരം നല്‍കി. അപ്പോള്‍ അനസ്(റ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ജനങ്ങളുടെ രക്ഷിതാവേ! പീഡനം ഇല്ലാതാക്കുന്നവനേ! നീ ശമനം നല്‍കേണമേ!. . . . . . . (ബുഖാരി. 7. 71. 638)

12) ആയിശ(റ) പറയുന്നു: നബി(സ) മന്ത്രിക്കാറുണ്ട്. അവിടുന്നുപറയും: ജനങ്ങളുടെ രക്ഷിതാവേ! നീ പീഡനം ഇല്ലാതാക്കണമേ. . . . . . (ബുഖാരി. 7. 71. 640)

13) ആയിശ(റ) നിവേദനം: അല്ലാഹുവിന്റെ നാമത്തില്‍ നമ്മുടെ നാഥന്റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ് നമ്മില്‍ ചിലരുടെ തുപ്പ്നീരോട് കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന് നബി(സ) രോഗിയെ നോക്കിക്കൊണ്ട് പ്രാര്‍ത്ഥിക്കും. (ബുഖാരി. 7. 71. 642)

14) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ശകുനം ശരിയല്ല. ഏറ്റവും ഉത്തമമായ ശുഭലക്ഷണം ഫഅ്ലാണ്. ഫഅ്ല് എന്താണെന്ന് അനുചരന്മാര്‍ ചോദിച്ചപ്പോള്‍ നബി(സ) അരുളി: നിങ്ങളിലൊരാള്‍ ഒരുകാര്യത്തിന് പുറപ്പെടുമ്പോള്‍ കേള്‍ക്കുന്ന നല്ല വാക്ക് തന്നെ. (ബുഖാരി. 7. 71. 650)

15) അനസ്(റ) പറയുന്നു: നബി(സ)അരുളി: ശകുനത്തിലുളളവിശ്വാസം ശരിയല്ല. എന്നാല്‍ നല്ല വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തും. (ബുഖാരി. 7. 71. 652)

16) അബൂഹുറൈറ(റ) പറയുന്നു: ഹൂദൈല്‍ ഗോത്രത്തിലെ രണ്ട് സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായ ഒരു തര്‍ക്കത്തില്‍ നബി(സ) വിധി പറഞ്ഞു: അവര്‍ ശണ്ഠയായപ്പോള്‍ ഒരുത്തി മറ്റവളെ കല്ലെടുത്തെറിഞ്ഞു. അതു ഗര്‍ഭിണിയായ അവളുടെ വയറ്റിനു തട്ടി. ഗര്‍ഭത്തിലിരിക്കുന്ന അവളുടെ ശിശുവിനെ അങ്ങിനെ മറ്റവള്‍ വധിച്ചുകളഞ്ഞു. നബി(സ)യുടെ മുന്നില്‍ ആവലാതിയുമായി അവള്‍ വന്നു. ഒരു അടിമയെ അല്ലെങ്കില്‍ ഒരു അടിമസ്ത്രീയെ നഷ്ടപരിഹാരമായി നല്‍കുവാന്‍ നബി(സ) കല്‍പ്പിച്ചു. നഷ്ടപരിഹാരം നല്‍കേണ്ട സ്ത്രീയുടെ രക്ഷിതാവ് പറഞ്ഞു: പ്രവാചകരേ! തിന്നുകയും കുടിക്കുകയും സംസാരിക്കുകയും മാത്രമല്ല ശബ്ദിക്കുകപോലും ചെയ്തിട്ടില്ലാത്തഒരുകുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഞാനങ്ങനെയാണുത്തരവാദിയാകുക? അത്തരം നടപടികള്‍ പരിഗണിച്ച് ശിക്ഷിക്കുവാന്‍ പാടില്ല. നബി(സ) അരുളി: ഇവന്‍ പ്രശ്നം വെയ്ക്കുന്നവരുടെ കൂട്ടത്തില്‍പ്പെട്ടവനാണെന്ന് തോന്നുന്നു. (ബുഖാരി. 7. 71. 654)

17) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: നിങ്ങള്‍ മഹാപാപങ്ങള്‍ വര്‍ജ്ജിക്കുവിന്‍, അല്ലാഹുവില്‍ പങ്കു ചേര്‍ക്കലും സിഹ്റ് ചെയ്യലും. (ബുഖാരി. 7. 71. 659)

18) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മലയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. എങ്കില്‍ അവന്റെ വാസസ്ഥലം നരകമായിരിക്കും. ശാശ്വതമായി അവനതില്‍ വീണുകൊണ്ടിരിക്കും. വല്ലവനും വിഷം കഴിച്ച് ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച് വിഷം കഴിച്ചുകൊണ്ടേയിരിക്കും. ഒരായുധം പ്രയോഗിച്ചു ഒരാള്‍ ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച് കത്തി കയ്യില്‍ പിടിച്ച് അവന്‍ തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. (ബുഖാരി. 7. 71. 670)

19) സുഹ്രി(റ) പറയുന്നു: മുസ്ലിംകള്‍ ഒട്ടകത്തിന്റെ മൂത്രം കൊണ്ട് ചികിത്സിക്കാറുണ്ട്. പെണ്‍കഴുതയുടെ പാലിനെ സംബന്ധിച്ച് നബി(സ)അതിന്റെ മാംസം വിരോധിച്ചതായി നമുക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ പാലിനെ സംബന്ധിച്ച് കല്‍പനയോ വിരോധമോ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ മൃഗങ്ങളുടെ പിത്തകോശത്തെ സംബന്ധിച്ച് നബി(സ) അതിന്റെ മാംസം വിരോധിച്ചത് നമുക്ക് ലഭിച്ചിട്ടുണ്ട്. നബി(സ) അരുളി: കോമ്പല്ലുളളവന്യമൃഗങ്ങള്‍ നിഷിദ്ധമാണ്. (ബുഖാരി. 7. 71. 672)

0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)