Monday, January 11, 2010

മുടികളയല്‍




1) അബൂമൂസ(റ) നിവേദനം: എനിക്കൊരുകുട്ടി ജനിച്ചു. ഞാനവരെ നബി(സ)യുടെ സന്നിധിയില്‍ കൊണ്ട് വന്നു. അവിടുന്ന് കുട്ടിക്ക് ഇബ്രാഹിം എന്ന് പേരിടുകയും ഈത്തപ്പഴത്തിന്റെ നീര് വായില്‍ തൊട്ടുകൊടുക്കുകയും നന്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ശേഷം എനിക്ക് തിരിച്ചു നല്‍കി. അബൂമൂസായുടെ ഏറ്റവും വലിയ കുട്ടി അവനായിരുന്നു. (ബുഖാരി. 7. 66. 376)

2) സല്‍മാന്‍(റ) പറയുന്നു: നബി(സ) അരുളി: കുട്ടിക്ക് അഖീഖ അറുക്കേണ്ടതാണ്. അതിനാല്‍ അവന്നു വേണ്ടി ബലിമൃഗത്തിന്റെ രക്തം ഒഴുക്കുവീന്‍. ശരീരത്തില്‍ നിന്ന് അസംസ്കൃത സാധനങ്ങള്‍ (മുടിപോലെയുളള) നീക്കം ചെയ്യുകയും ചെയ്യുവിന്‍. (ബുഖാരി. 7. 66. 380)

0 comments:

Post a Comment

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)