1) അനസ്(റ) നിവേദനം: കുറെ യുവാക്കന്മാര്‍ ഒരു പിടക്കോഴിയെ ബന്ധിച്ച് അമ്പെയ്തു ശീലിക്കുന്നത് അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ ബന്ധിപ്പിച്ച് വധിക്കുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 6. 67. 421)
2) ഇബ്നുഉമര്‍(റ) നിവേദനം: അദ്ദേഹം യഹ്യബ്നുസഅ്ദ്്് ന്റെ അടുത്ത് പ്രവേശിച്ചു. യഹ് യായുടെ ഒരു മകന്‍ ഒരു കോഴിയെ ബന്ധിച്ച് അമ്പെയ്ത് ശീലിക്കുന്നത് അദ്ദേഹം കണ്ടു. ഉടനെ ഇബ്നു ഉമര്‍(റ)അതിന്റെ നേരെ നടന്ന് ചെന്ന് അതിനെ മോചിപ്പിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ ശാസിക്കുവീന്‍. ജീവികളെ ബന്ധിപ്പിച്ച് വധിക്കുന്നതിന് സംബന്ധിച്ച്. (ബുഖാരി. 6. 67. 422)
3) അബൂമൂസ(റ) നിവേദനം: നബി(സ) കോഴിമാംസം ഭക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 6. 67. 426)
4) ജാബിര്‍ (റ) നിവേദനം: നബി(സ) ഖൈബര്‍ ദിവസം കഴുതയുടെ മാംസം വിരോധിച്ചു. കുതിരയുടെ മാംസത്തില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. (ബുഖാരി. 6. 67. 429)
5) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഒരു ആടിന്റെ ശവത്തിന്നരികിലൂടെ നടന്നുപോയി. അവിടുന്നു അരുളി: ഇതിന്റെ ഉടമസ്ഥന്ന് ഇതിന്റെ തോല് ഉപയോഗപ്പെടുത്തുന്നതിന് എന്തു തടസ്സമാണുളളത്?! (യാതൊരുതടസ്സവുമില്ല). (ബുഖാരി. 6. 67. 439)
6) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) അരുളി: ഉടുമ്പിനെ ഞാന്‍ നിഷിദ്ധമാക്കുന്നില്ല. ഞാനതു ഭക്ഷിക്കുകയുമില്ല. (ബുഖാരി. 6. 67. 444)
7) ഇബ്നുഉമര്‍ (റ) നിവേദനം: ഏതു ജീവിയുടേയും മുഖത്തടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 6. 67. 449)

0 comments:
Post a Comment